എൻ.എസ്. ശരണ്യ ഇന്ത്യൻ വോളി ടീമിൽ

12:59 AM Jul 18, 2018 | Deepika.com
കോ​ട്ട​യം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ 17 മു​ത​ൽ 22 വ​രെ ന​ട​ക്കു​ന്ന ബ്രി​ക്സ് ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ടീ​മി​ലേ​ക്ക് എ​ൻ.​എ​സ്.​ശ​ര​ണ്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ച​ങ്ങ​നാ​ശേ​രി അ​സം​പ്ഷ​ൻ കോ​ള​ജ് ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സം​സ്ഥാ​ന സീ​നി​യ​ർ വോ​ളി ടീ​മി​ലും എം​ജി വാ​ഴ്സി​റ്റി ടീ​മി​ലും അം​ഗ​മാ​ണ്. സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ​രി​ശീ​ല​ക​നാ​യ വി.​ അ​നി​ൽ​കു​മാ​റി​നു കീ​ഴി​ൽ പ​രി​ശീ​ല​നം നേ​ടി​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ത്യ​ൻ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​ൻ. അ​സം​പ്ഷ​നി​ൽ​നി​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ഇ​ന്ത്യ​ൻ ടീ​മി​ലെ​ത്തി​യ മൂ​ന്നാ​മ​ത്തെ താ​ര​മാ​ണ് ശ​ര​ണ്യ.