ന്യൂഡൽഹി: വനിതാസംവരണ ബിൽ പാസാക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽത്തന്നെ ബിൽ പാസാക്കണമെന്നാണ് രാഹുലിന്റെ ആവശ്യം. ബില്ലിനെ കോണ്ഗ്രസ് നിരുപാധികം പിന്തുണയ്ക്കും.
പാർലമെന്റിലും ഭരണ സംവിധാനത്തിലും വനിതകൾക്ക് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതിനുള്ള ശരിയായ സമയം വന്നു ചേർന്നിരിക്കുകയാണെന്നും രാഹുൽ തന്റെ കത്തിൽ വ്യക്തമാക്കി ബിൽ പാസാക്കാനായാൽ അത് കൂടുതൽ അർഥവത്താകുമെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാധിനിധ്യം ലഭിക്കുമെന്നും രാഹൂൽ ചൂണ്ടിക്കാട്ടി.
""മിസ്റ്റർ പ്രധാനമന്ത്രീ, നിങ്ങൾ പല പൊതുറാലികളിലും വനിതാ ശാക്തീകരണത്തെക്കുറിച്ചും വനിതകൾ പൊതു രംഗത്ത് ഇടപെടുന്നതിനെക്കുറിച്ചും വാചാലനാകാറുണ്ടല്ലോ. ആ പ്രതിബദ്ധത നടപ്പാക്കാൻ ഏറ്റവും നല്ല അവസരം പാർലമെന്റിൽ വനിതാസംവരണ ബിൽ പാസാക്കാൻ നിരുപാധിക പിന്തുണ നൽകുക എന്നതാണ്. അതിനു പറ്റിയ സമയം ഈ വരുന്ന പാർലമെന്റ് സമ്മേളനം തന്നെയാണ്. താമസമുണ്ടായാൽ അത് വരുന്ന പൊതുതെരഞ്ഞെടുപ്പിനുമുൻപ് നടപ്പാക്കാൻ കഴിയാതെ പോകും.'' -കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിച്ച് മാറ്റത്തിനുള്ള സമയം ആയെന്ന സന്ദേശം രാജ്യത്തിന് നൽകണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.