ന്യൂഡൽഹി: ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പച്ചനിറത്തിലുള്ള പതാകകൾ നിരോധിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടി. ബന്ധപ്പെട്ട മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരിൽ നിന്നും ഇതു സംബന്ധിച്ച നിർദേശങ്ങൾ തേടാനാണു ജസ്റ്റീസ് എ.കെ. സിക്രി അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടു പറഞ്ഞത്. ഇതുസംബന്ധിച്ച് ഉത്തർപ്രദേശ് ഷിയ സെൻട്രൽ ബോർഡ് ഓഫ് വഖഫ്സിന്റെ ചെയർമാൻ സയ്യദ് വസീം റിസ്വി നൽകിയ ഹർജി കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
പച്ച നിറത്തിൽ ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പതാകകൾ പാക്കിസ്ഥാൻ മുസ്ലീം ലീഗിന്റെ പതാകയോട് സാദൃശ്യമുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
പച്ച നിറത്തിൽ ചന്ദ്രക്കലയും നക്ഷത്ര ചിഹ്നവുമുള്ള പതാകകൾ പാക്കിസ്ഥാൻ മുസ്ലീം ലീഗിന്റെ പതാകയോട് സാദൃശ്യമുണ്ടെന്നാണ് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.