ബംഗളൂരു: കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ ചില കോൺഗ്രസ് നേതാക്കൾ പീഡിപ്പിക്കുകയാണെന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ കെ.ബി. കോളിവാഡ്. കൂട്ടുകക്ഷി ഭരണം ദഹിക്കാത്ത ചില നേതാക്കളാണു കുമാരസ്വാമിയെ ബുദ്ധിമുട്ടിക്കുന്നതെന്നും കോളിവാഡ് പറഞ്ഞു.
സിദ്ധരാമയ്യയെ ആണോ ഉദ്ദേശിച്ചത് എന്ന ചോദ്യത്തിന്, താൻ ആരുടെയും പേര് പറയുന്നില്ലെന്ന് കോളിവാഡ് വ്യക്തമാക്കി. മല്ലികാർജുൻ ഖാർഗെയും ഉപമുഖ്യമന്ത്രി പരമേശ്വരയും സർക്കാരിനു പിന്തുണ നല്കിവരുന്നു. ആരാണു കുമാരസ്വാമിക്കു പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നു ജനം തീരുമാനിക്കട്ടെ -കോളിവാഡ് കൂട്ടിച്ചേർത്തു. കോളിവാഡ് കൂട്ടുകക്ഷി ഭരണത്തിൽ തനിക്കു തൃപ്തിയില്ലെന്നും പരമശിവൻ വിഷം കുടിച്ച അവസ്ഥയിലാണു താനെന്നും കഴിഞ്ഞ ദിവസം കുമാരസ്വാമി പറഞ്ഞിരുന്നു. പ്രസംഗത്തിനിടെ അദ്ദേഹം വിതുന്പിയിരുന്നു,