ന്യൂഡൽഹി: അഖിലേന്ത്യാ പ്രവേശന പരീക്ഷകൾ നടത്തുന്നതിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി രൂപീകരിച്ച ശേഷം 2019 വർഷത്തെ നീറ്റ്, ജെഇഇ-മെയിൻ, നെറ്റ്, ജിപാറ്റ് പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്-യുജി, എൻജിനിയറിംഗ് പ്രവേശനത്തിനുള്ള ജെഇ-മെയിൻ പരീക്ഷകൾ ഇനിമുതൽ വർഷത്തിൽ രണ്ടു തവണ നടത്തും. വിദ്യാർഥികൾക്ക് താത്പര്യമനുസരിച്ചു ഒരു പരീക്ഷയോ ണ്ടു പരീക്ഷയും എഴുതുകയോ മെച്ചപ്പെട്ട സ്കോർ തെരഞ്ഞെടുക്കുകയോ വ്യത്യസ്ത തീയതികളിലായിരിക്കും പരീക്ഷ. ഇഷ്ടമുള്ള തീയതി വിദ്യാർഥിക്കു തെരഞ്ഞെടുക്കാം.
ജെഇഇ മെയിൻ പരീക്ഷയ്ക്ക് സെപ്റ്റംബർ ഒന്നുമുതൽ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷ 2019 ജനുവരി ആറുമുതൽ 20 വരെ എട്ടു തവണയായി നടക്കും. വിദ്യാർഥികൾക്ക് സൗകര്യമുള്ള തീയതി തെരഞ്ഞെടുക്കാം. 2019 ഫെബ്രുവരി ആദ്യവാരം ഫലം പ്രഖ്യാപിക്കം.
2019 ഏപ്രിലെ പരീക്ഷയ്ക്ക് 2019 ഫെബ്രുവരി രണ്ടാംവാരം ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം. 2019 ഏപ്രിൽ ഏഴിമുതൽ 21 വരെ തീയതികളിൽഎട്ടു തവണയായി നടക്കും. വിദ്യാർഥിക്ക് സൗകര്യമുള്ള തീയതി തെരഞ്ഞെടുക്കാം. ഫലപ്രഖ്യാപനം 2019 മേയ് ആദ്യവാരം നടക്കും.
2019 ഫെബ്രവരിയിലും മേയിലുമായി നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് ഒക്ടോബർ ഒന്നുമുതൽ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. 2019 ഫെബ്രുവരി മൂന്നുമുതൽ 17 വരെ എട്ടു തവണയായി നടക്കും. വിദ്യാർഥിക്ക് സൗകര്യപ്രദമായ തീയതി തെരഞ്ഞെടുക്കാം. 2019 മാർച്ച് ആദ്യവാരം ഫലപ്രഖ്യാപനം നടക്കും.
2019 മേയിൽ നടക്കുന്ന പരീക്ഷയ്ക്ക് 2019 മാർച്ച് രണ്ടാം വാരം മുതൽ ഓണ്‍ലൈനായി അപേക്ഷകൾ സമർപ്പിക്കാം. മേയ് 12 മുതൽ 26 വരെയുള്ള തീയതികളിൽ എട്ടു തവണയായി നടക്കും.വിദ്യാർഥിക്ക് സൗകര്യപ്രദമായ തീയതി തെരഞ്ഞെടുക്കാം. 2019 ജൂണ്‍ ആദ്യവാരം ഫലപ്രഖ്യാപനം നടക്കും.
ഡിസംബറിൽ നടക്കുന്ന യുജിസി നെറ്റ് പരീക്ഷയ്ക്ക് ഓണ്‍ലൈൻ വഴി സെപ്റ്റംബർ ഒന്നുമുതൽ 30 വരെ അപേക്ഷിക്കാം. പരീക്ഷകൾ ഡിസംബർ രണ്ടു മുതൽ 16 വരെ യുള്ള ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കു ശേഷവും നടക്കും. 2019 ജനുവരി അവസാന വാരം ഫലം പ്രഖ്യാപിക്കും. 2019 ജനുവരിയിൽ നടക്കുന്ന സിമാറ്റ്, ജിപാറ്റ് പരീക്ഷയ്ക്ക് ഒക്ടോബർ 22 മുതൽ ഡിസംബർ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 2019 ജനുവരി 27ന് പരീക്ഷനടക്കും. 2019 ഫെബ്രുവരി ആദ്യവാരം ഫലം പ്രഖ്യാപിക്കും.