ശ്രീനഗർ: ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് ചെയർമാൻ മുഹമ്മദ് യാസീൻ മാലിക് ഉൾപ്പെടെ മൂന്നു പേരെ തെക്കൻ കാഷ്മീരിലെ പുൽവാമയിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
സൈനികരുടെ വെടിവയ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാൻ ശ്രീനഗറിലേക്കു പോകുന്നവഴിക്കായിരുന്നു അറസ്റ്റ്. 10 ദിവസം വീട്ടുതടങ്കലിൽ കഴിഞ്ഞ മാലികിനെ ജൂലൈ 14നു വിട്ടയച്ചിരുന്നു. ജെകെഎൽഎഫ് വൈസ് ചെയർമാൻ മുഷ്താഖ് അജ്മൽ, സോണൽ ഓർഗനൈസർ ബഷീർ അഹമ്മദ് കാഷ്മീരി എന്നിവരാണു പിടിയിലായ മറ്റുള്ളവർ.