ന്യൂഡൽഹി: ഭൂകന്പം, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിദുരന്തങ്ങളിൽനിന്നു രക്ഷനേടാൻ രാജ്യത്തെ 66 ലക്ഷം പേർക്ക് അടിസ്ഥാന പരിശീലനം നല്കിയതായി ദേശീയ ദുരന്തനിവാരണ സേന.
2006 മുതൽ എല്ലാ വർഷവും എൻഡിആർഎഫിന്റെ നേതൃത്വത്തിൽ ബോധവത്കരണ പരിപാടികൾ, സ്കൂളുകളിൽ സുരക്ഷാ പരിശീലനങ്ങൾ, മോക് ഡ്രില്ലുകൾ എന്നിവ സംഘടിപ്പിച്ചുവരുന്നുണ്ട്. ഈ വർഷം 66,27,069 പേർക്ക് ഇതിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്ന് എൻഡിആർഎഫ് ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ പറഞ്ഞു. 2006ൽ സ്ഥാപിതമായ എൻഡിആർഎഫിന് 12 ബറ്റാലിയനുകളിലായി 13,000 സേനാംഗങ്ങൾ വിവിധ സംസ്ഥാനങ്ങളിലായുണ്ട്. ഇതുവരെ 2095 ഓപ്പറേഷനുകൾക്ക് എൻഡിആർഎഫ് നേതൃത്വം നല്കിക്കഴിഞ്ഞുവെന്നും സഞ്ജയ് കുമാർ പറഞ്ഞു.