ഹൈദരാബാദ്: ആന്ധ്രയിൽനിന്നുള്ള ടിഡിപി എംപിമാർ ടിആർഎസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര സർക്കാരിനെതിരേയുള്ള അവിശ്വാസ പ്രമേയത്തിനു പിന്തുണ തേടിയായിരുന്നു ടിഡിപി എംപിമാരായ സുജ്ജന ചൗധരി, കെ. നാരായണ, ശ്രീരാം മല്യാദ്രി, എൻ. ശ്രീനിവാസ് എന്നിവർ ടിആർഎസ് എംപിമാരായ കെ. കേശവറാവു, ജിതേന്ദർ റെഡ്ഡി എന്നിവരെ സന്ദർശിച്ചത്.
ആന്ധ്ര വിഭജനസമയത്ത് നല്കിയിരുന്ന പ്രത്യേക പദവി എന്ന വാഗ്ദാനം പാലിക്കാത്തതിനെത്തുടർന്നായിരുന്നു ടിഡിപി എൻഡിഎ വിട്ടത്. ബുധനാഴ്ചയാണു പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുക.
ആന്ധ്ര വിഭജനസമയത്ത് നല്കിയിരുന്ന പ്രത്യേക പദവി എന്ന വാഗ്ദാനം പാലിക്കാത്തതിനെത്തുടർന്നായിരുന്നു ടിഡിപി എൻഡിഎ വിട്ടത്. ബുധനാഴ്ചയാണു പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുക.