ജമ്മു: ജമ്മു കാഷ്മീരിലെ റിയാസി ജില്ലയിൽ സിയാർ ബാബാ വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്നവർക്കുമേൽ വലിയ പാറ അടർന്നുവീണ് ഏഴു പേർ മരിച്ചു. 30 പേർക്കു പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞു 3.30നായിരുന്നു സംഭവം.
പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ചെനാബ് നദിയുടെ കൈവഴിയിലാണ് റിയാസി ടൗണിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള സിയാർ ബാബയിലെ വെള്ളച്ചാട്ടം. നൂറടി താഴ്ചയിലേക്ക് വെള്ളം കുതിച്ചെത്തുന്ന മനോഹര കാഴ്ച ആസ്വദിക്കാൻ നൂറുകണക്കിനാളുകളാണ് നിത്യവും സിയാർബാബയിലെത്തുന്നത്.