ലണ്ടൻ: ഒരുവട്ടംകൂടി യുഎസ് പ്രസിഡന്റാകണമെന്നു ഡോണൾഡ് ട്രംപിനു മോഹം. 2020ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നതായി ബ്രിട്ടീഷ് സന്ദർശനത്തിനിടെ നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
“എല്ലാവർക്കും ഞാൻ വീണ്ടും പ്രസിഡന്റാകണമെന്നുണ്ട്. പ്രതിപക്ഷ ഡെമോക്രാറ്റുകളെയെല്ലാം എനിക്കറിയാം. അവരിലാർക്കും എന്നെ തോല്പിക്കാനാവില്ല.”
വെള്ളിയാഴ്ച ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ പുറത്തുവിട്ട് രാജകീയ പ്രോട്ടോക്കോൾ ലംഘിക്കാനും ട്രംപ് മടിച്ചില്ല. “രാജ്ഞിയുമായി ബ്രെക്സിറ്റ് വിഷയം ചർച്ച ചെയ്തു. രാജ്ഞി അസാധാരണ വനിതയാണ്. ബുദ്ധികൂർമതയും വിവേകവും സൗന്ദര്യവും ഒത്തുചേർന്ന വനിത.”
ഇന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി നടത്തുന്ന ഉച്ചകോടി അമേരിക്കയ്ക്കും ബ്രിട്ടനുമെല്ലാം ഗുണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു. റഷ്യയുമായും ചൈനയുമായും നല്ല ബന്ധം സ്ഥാപിക്കുന്നത് എല്ലാവർക്കും നല്ലതാണ്.
ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ മിടുക്കനും തമാശക്കാരനും വിലപേശാനറിയുന്നവനും ഒപ്പം കർക്കശക്കാനുമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. കിം ദയാരഹിതനായ ഏകാധിപതിയല്ലേ എന്ന ചോദ്യത്തിന്, അതേ എന്നും മറ്റുള്ളവരും അതുപോലെ തന്നെയാണെന്നും ട്രംപ് മറുപടി നല്കി.