ധാക്ക: സ്വാതന്ത്ര്യസമര സേനാനികൾക്കും ബംഗ്ലാദേശിലെ വയോജനങ്ങൾക്കും അഞ്ചു വർഷത്തേക്കു വീസയിൽ ഇളവുനല്കുന്ന റിവൈസ്ഡ് ട്രാവൽ കരാറിൽ (ആർടിഎ) ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി അസദുദ്സ്മാൻ ഖാനും ഒപ്പുവച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണു രാജ്നാഥ് സിംഗ് ബംഗ്ലാദേശിലെത്തിയത്.