ടിബിലിസി: അമിതവേഗത്തിൽ കാറോടിച്ചതിന് പിടിയിലായ യുവതിയെ അറസ്റ്റ് ചെയ്യണമോയെന്നു രണ്ടു പോലീസുകാർ തീരുമാനിച്ചത് മൊബൈൽ ഫോണിലെ കോയിൻ ടോസ് ആപ് ഉപയോഗിച്ച്. ജോർജിയയിൽ ഏപ്രിലിൽ നടന്ന സംഭവത്തിന്റെ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇരുപത്തിനാലുകാരിയായ സാറാ വെബ് ആണ് സമയത്തു ജോലിസ്ഥലത്തെത്താനായി വേഗത്തിൽ വണ്ടിയോടിക്കവേ പിടിയിലായത്. ഇവരെ അറസ്റ്റ് ചെയ്യണമോയെന്ന കാര്യത്തിൽ പോലീസുകാർക്കു തീർച്ചയില്ലായിരുന്നു. തുടർന്ന് ഒരാൾ ഫോണിലെ ആപ് ഉപയോഗിക്കുകയായിരുന്നു. ഹെഡ് വീണാൽ അറസ്റ്റ് ചെയ്യാമെന്നും ടെയ്ൽ ആണെങ്കിൽ വെറുതേ വിടാമെന്നുമായിരുന്നു തീരുമാനം. ടെയ്ൽ ആണു വീണത്. പക്ഷേ, എന്നിട്ടും അറസ്റ്റ് ചെയ്തു. വീഡിയോ കണ്ട പ്രോസിക്യൂട്ടർ യുവതിക്കെതിരായ കേസ് ഉപേക്ഷിച്ചു. പോലീസുകാരെ നിർബന്ധിത അവധിയിൽ വിട്ടു.