ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് നായകനും മധ്യനിരയിൽ കളി മെനയുന്നയാളുമായ ലൂക്ക മോഡ്രിച്ചായിരുന്നു. ഈ ടൂർണമെന്റ് മോഡ്രിച്ചിന് മികച്ചയൊന്നായിരുന്നു. ഗോൾഡൻ ബോൾ ലഭിക്കുന്നു പ്രതീക്ഷിക്കുന്നവരിൽ ഒരാളാണ് ഈ റയൽ മാഡ്രിഡ് താരം.
രണ്ടു ഗോൾ നേടുകയും ഒരു ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ കളിക്കുന്നവരിൽ ഏറ്റവും മികച്ച മിഡ്ഫീൽഡർ ജനറലാണ് മോഡ്രിച്ച്. ഇതിനെതിരേയുള്ള ഫ്രാൻസിന്റെ ആയുധങ്ങളാണ് എൻഗോളോ കാന്റെയും പോൾ പോഗ്ബയും. ഇവരും മോഡ്രിച്ചിനെക്കാൾ ശാരീരികമായും കരുത്തരാണ്. കാന്റെ ഈ ലോകകപ്പ് മികച്ചതാക്കി. പ്രകോപനമില്ലാത്ത കളിയും പന്ത് പിടിച്ചെടുക്കാനുള്ള കഴിവും കാന്റെയെ വ്യത്യസ്തനാക്കി.
പലപ്പോഴും എതിർ ടീമിന്റെ മുന്നേറ്റം തകർക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും കാന്റെ ഏറ്റെടുക്കാറുണ്ട്. ക്രൊയേഷ്യക്കാർക്ക് കാന്റെയെ കടന്നു പോകുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ബെൽജിയത്തിന്റെ മികച്ച ടീമിനെതിരേ പുറത്തെടുത്ത പ്രകടനം തന്നെയാകും ഫ്രാൻസ് ഫൈനലിൽ കാഴ്ചവയ്ക്കുക. മോഡ്രിച്ചിന്റെയും കാന്റെയുടെയും പ്രകടനം പോലെയിരിക്കും മത്സരത്തിന്റെ ഗതി.
കാന്റെ x മോഡ്രിച്ച്
ഫ്രാൻസ് ക്രൊയേഷ്യ
27 പ്രായം 32
168.0 cm ഉയരം 172.0 cm
30 രാജ്യാന്തര മത്സരം 112
01 ഗോൾ 14
@ റഷ്യ
06 മത്സരം 06
540 കളിച്ച മിനിറ്റ് 604
62.7km ദൂരം 63 km
00 ഗോൾ 02
01 ഗോൾ ശ്രമം 10
351 പാസ് 443
08 ഫൗൾ 10
01 മഞ്ഞക്കാർഡ് 00
കാന്റെയും മോഡ്രിച്ചും നേർക്കുനേർ
01:33 AM Jul 15, 2018 | Deepika.com