ലണ്ടന്‍: ഇംഗ്ലണ്ടിനെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു 86 റണ്‍സ് തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 323 റണ്‍സ് വിജയലക്ഷ്യം പിന്തുണര്‍ന്ന ഇന്ത്യ 236 റൺസിന് എല്ലാവരും പുറത്തായി.
ഇംഗ്ലണ്ട് 50 ഓവറില്‍ ഏഴു വിക്കറ്റിന് 322.
ഇന്ത്യ 50 ഓവറില്‍ 236ന് എല്ലാവരും പുറത്ത്. ഇതോടെ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പമെത്തി. മൂന്നാം മത്സരത്തില്‍ പരമ്പര വിജയികളെ നിര്‍ണയിക്കും.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ജോ റൂട്ട് (113), ഇയോന്‍ മോര്ഗന് (53), ഡേവിഡ് വില്ലി (50 നോട്ടൗട്ട്), ജേസണ്‍ റോയ് (40), ജോണി ബെയര്‍സ്റ്റോ (38) എന്നിവരുടെ മികവില്‍ 50 ഓവറില്‍ ഏഴു വിക്കറ്റിന് 322 റണ്‍സ് എടുത്തു.
ഇന്ത്യക്കു തോല്‍വി
01:29 AM Jul 15, 2018 | Deepika.com