എപ്പോഴും ഗോൾമുഖത്ത് അപകടം വിതയ്ക്കാൻ കഴിവുള്ള താരമാണ് ഫ്രാൻസിന്റെ ആൻത്വാൻ ഗ്രീസ്മാൻ. ഗ്രീസ്മാന്റെ സെറ്റ്പീസുകൾ മികച്ചതാണ്. പലപ്പോഴും ഭീഷണി ഉയർത്തുന്നതാണ് ഫ്രീകിക്കുകൾ. മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ നേടാൻ സാധ്യതയുള്ളവരിൽ ഒരാളാണ് ഗ്രീസ്മാൻ. സെമി ഫൈനലിൽ ഗോൾ നേടാനാവാതെ പോയതിന്റെ സങ്കടം തീർക്കുകയെന്ന ലക്ഷ്യം ഈ അത്ലറ്റിക്കോ മാഡ്രിഡ് സ്ട്രൈക്കറിനുണ്ടാകും.
ഫ്രഞ്ച് സ്ട്രൈക്കറുടെ മുന്നേറ്റങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും ഡൊമാഗോജ് വിദയ്ക്കാകും. വിദയ്ക്ക് തന്റെ മികവ് തെളിയിക്കാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. ഗ്രീസ്മാനെ വിദയ്ക്ക് തടയാനായാൽ ഒരു പരിധിവരെ ഫ്രാൻസിന്റെ മുന്നേറ്റങ്ങൾ ചെറുക്കാനാകും. ഇരുവരും തമ്മിലുള്ള പോരാട്ട ത്തിന്റെ ജയപരാജയം അനുസി ച്ചാകും കളിഗതി.
ഉംറ്റിറ്റിയും മാൻസുകിച്ചും
ക്രൊയേഷ്യയുടെ സ്ട്രൈക്കർ മരിയോ മാൻസുകിച്ചിന്റെ മുന്നേറ്റങ്ങളെ ചെറുക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും സാമുവൽ ഉംറ്റിറ്റിയിലാകും. ഫൈനലിൽ ക്രൊയേഷ്യക്കായി ഗോൾ നേടുകയെന്ന കടമ പ്രധാനമായും മരിയോ മാൻസുകിച്ചിനു തന്നെ. ഏക സ്ട്രൈക്കറെന്ന നിലയിലാണ് ഈ ഉത്തവാദിത്വം. മാൻസുകിച്ച് ഇതുവരെ രണ്ടു ഗോൾ നേടിക്കഴിഞ്ഞു.
ഇതിലൊരണ്ണം സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരേയുള്ള വിജയഗോളായിരുന്നു. ഉയരത്തിൽ വരുന്ന പന്തുകൾ പിടിച്ചെടുക്കുന്നതിന് ഈ ആറടി മൂന്നിഞ്ചുകാരന് ഉയരം വലിയ സഹായമാണ് ചെയ്യുന്നത്. ഇതുകൊണ്ടുതന്നെ ഫ്രാൻസിന്റെ സെന്റർ ബായ്ക്ക് സാമുവൽ ഉംറ്റിറ്റിക്കുമേൽ ചെറിയൊരു മേൽക്കോയ്മ യുവന്റസ് താരത്തിനുണ്ട്. ഉയരമുള്ളതുകൊണ്ട് ഫ്രാൻസിന്റെ പെനൽറ്റി ഏരിയയിൽ വരുന്ന പന്തുകൾ പിടിച്ചെടുക്കാൻ സാധിക്കും. മാൻസുകിച്ചിന്റെ മുന്നേറ്റങ്ങൾക്ക് ചിറകെട്ടുകയെന്ന ഉത്തരവാദിത്വം ഉംറ്റിറ്റിക്കാണ്.
ഗ്രീസ്മാനെ തടയാൻ വിദ
01:29 AM Jul 15, 2018 | Deepika.com