ഗോൾ വീഴാതെ കാക്കാൻ ഇവർ...

01:29 AM Jul 15, 2018 | Deepika.com
2009 മു​​ത​​ൽ ഫ്രാ​​ൻ​​സി​​ന്‍റെ ഒ​​ന്നാം ഗോ​​ൾ​​കീ​​പ്പ​​ർ പ​​ദ​​വി​​യി​​ലെ​​ത്തി​​ച്ചേ​​ർ​​ന്നു. ബെ​​ൽ​​ജി​​യ​​ത്തി​​നെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തോ​​ടെ ലോ​​റി​​സ് 103 അ​​ന്താ​​രാ​​ഷ്‌ട്ര മ​​ത്സ​​രം തി​​ക​​ച്ചു. ഫ്രാ​​ൻ​​സി​​നു​​വേ​​ണ്ടി ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​റ​​ങ്ങി​​യ ഗോ​​ൾ​​കീ​​പ്പ​​റാ​​ണ് ലോ​​റി​​സ്. ലോ​​ക​​ക​​പ്പി​​ലെ ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും ലോ​​റി​​സ് മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്.

റി​​ഫ്ളെ​​ക്സു​​ക​​ളി​​ലും ഡൈ​​വു​​ക​​ളി​​ലും ടോ​​ട്ട​​നം ഗോ​​ൾ​​കീ​​പ്പ​​ർ ഗം​​ഭീ​​ര​​മാ​​ക്കി. പെ​​റു, ഉ​​റു​​ഗ്വെ, ബെ​​ൽ​​ജി​​യം ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ലോ​​റി​​സ് ത​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച പ്ര​​ക​​ട​​ന​​മാ​​ണ് ന​​ട​​ത്തി​​യ​​ത്. ഉ​​റു​​ഗ്വെ​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ലാ​​ണ് ലോ​​റി​​സി​​ന്‍റെ ഏ​​റ്റ​​വും മി​​ക​​ച്ച ര​​ക്ഷ​​പ്പെ​​ടു​​ത്ത​​ൽ വ​​ന്ന​​ത്. എ​​ല്ലാ ഫ്ര​​ഞ്ച് പ്ര​​തി​​രോ​​ധ​​ക്കാ​​ർ​​ക്കും ഉ​​യ​​രത്തി​​ൽ ചാ​​ടിയ മാ​​ർ​​ട്ടി​​ൻ കാ​​സി​​റ​​സി​​ന്‍റെ ശ​​ക്ത​​മാ​​യ ഹെ​​ഡ​​ർ എ​​ല്ലാ​​വ​​രും ഗോ​​ളെ​​ന്നു​​റ​​ച്ചു. ഈ ​​ഹെ​​ഡ​​റി​​ലേ​​ക്ക വി​​ല​​ങ്ങ​​നെ ചാ​​ടിയ ലോ​​റി​​സ് പ​​ന്ത് ത​​ട്ടി​​ത്തെ​​റി​​പ്പി​​ച്ചു.

ഡാ​​നി​​യ​​ൽ സു​​ബാ​​സി​​ച്ചി​​ന് മി​​ക​​ച്ചൊ​​രു ലോ​​ക​​ക​​പ്പാ​​യി​​രു​​ന്നു. ഏ​​റ്റ​​വും ക​​ഠി​​ന​​മാ​​യ ഗ്രൂ​​പ്പ് ഡി​​യി​​ൽ ഉ​​ൾ​​പ്പെ​​ട്ട ക്രൊ​​യേ​​ഷ്യ ഒ​​രു ഗോ​​ൾ മാ​​ത്രം വ​​ഴ​​ങ്ങി ഗ്രൂ​​പ്പ് ചാ​​ന്പ്യ​ന്മാ​​രാ​​യി. മൂ​​ന്നു ഗ്രൂ​​പ്പ് ഘ​​ട്ട മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ദ്യ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ൽ മാ​​ത്ര​​മേ സു​​ബാ​​സി​​ച്ച് ക​​ളി​​ച്ചി​​രു​​ന്നു​​ള്ളൂ. നൈ​​ജീ​​രി​​യ​​യു​​ടെ​​യും അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ​​യും ശ്ര​​മ​​ങ്ങ​​ൾ സ​​മ​​ർ​​ഥ​​മാ​​യി ത​​ട​​ഞ്ഞു​​നി​​ർ​​ത്തി. ക്രൊ​​യേ​​ഷ്യ ആ​​ദ്യം ഗോ​​ൾ വ​​ഴ​​ങ്ങി​​യ മ​​ത്സ​​ര​​ത്തി​​ൽ മോ​​ണ​​ക്കോ ഗോ​​ൾ​​കീ​​പ്പ​​ർ ക​​ളി​​ച്ചി​​രു​​ന്നി​​ല്ല. നോ​​ക്കൗ​​ട്ട് മു​​ത​​ലാ​​ണ് സു​​ബാ​​സി​​ച്ചി​​ന്‍റെ മി​​ക​​വ് പു​​റ​​ത്തു​​വ​​ന്നു​​തു​​ട​​ങ്ങി​​യ​​ത്. പ്രീ​​ക്വാ​​ർ​​ട്ട​​റി​​ൽ ഡെ​​ൻ​​മാ​​ർ​​ക്കി​​നെ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 3-2നും ​​ഷൂ​​ട്ടൗ​​ട്ടി​​ലേ​​ക്കൂ നീ​​ണ്ട ക്വാ​​ർ​​ട്ട​​റി​​ൽ റ​​ഷ്യ​​യെ 4-3നും ​​ക്രൊ​​യേ​​ഷ്യ ത​​ക​​ർ​​ത്തു.

സ്പോ​​ട് കി​​ക്ക് തടയുന്നതിൽ താരം അ​​സാ​​മാ​​ന്യ​​വൈ​​ദ​​ഗ്ധ്യ​​മാ​​ണ് കാ​​ണി​​ച്ച​​ത്. ഇ​​തോ​​ടെ ഒ​​രു ലോ​​ക​​ക​​പ്പി​​ൽ നാ​​ലി​​ലേ​​റെ സ്പോ​​ട് കി​​ക്കു​​ക​​ൾ ത​​ട​​ഞ്ഞ ര​​ണ്ടാ​​മ​​ത്തെ ഗോ​​ൾ​​കീ​​പ്പ​​റാ​​യി സു​​ബാ​​സി​​ച്ച് മാ​​റി. റ​​ഷ്യ​​ക്കെ​​തി​​രേ എ​​ക്സ്ട്രാ ടൈ​​മി​​ൽ വ​​ച്ച് താ​​ര​​ത്തി​​നു പ​​രി​​ക്കേ​​റ്റു. പ​​രി​​ക്ക് പരിഗ​​ണി​​ക്കാ​​തെ ക​​ളി​​ച്ച സു​​ബാ​​സി​​ച്ചി​​നെ റ​​ഷ്യ​​ക്കാ​​ർ വി​​ഷ​​മി​​പ്പി​​ച്ചു. എന്നാൽ, ശ​​ക്ത​​മാ​​യൊ​​രു ഷോ​​ട്ട് സു​​ബാ​​സി​​ച്ച് ര​​ക്ഷ​​പ്പെ​​ടു​​ത്തി.