കെര്‍ബര്‍ ചാമ്പ്യന്‍
01:29 AM Jul 15, 2018 | Deepika.com
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മനിയുടെ എയ്ഞ്ചലിക് കെര്‍ബറിന്. ഫൈനലില്‍ കെര്‍ബര്‍ 6-3, 6-3ന് സെറീന വില്യംസിനെ തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന പുരുഷന്മാരുടെ ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച് കെവിന് ആന്‍ഡേഴ്സണെ നേരിടും. ജോക്കോവിച്ച് 6-4, 3-6, 7-6(11-9), 3-6, 10-8ന് റഫേല്‍ നദാലിനെ പരാജയപ്പെടുത്തി. ആന്ഡേഴ്സണ് 7-6(8-6), 6-7(5-7), 6-7(9-11), 6-4, 26-24ന് ജോണ്‍ ഇസ്നറെ തോല്‍പ്പിച്ചു.