ഗാന്ധിനഗർ: ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർസിംഗ് വഗേലയുടെ മകനും രണ്ടു തവണ കോൺഗ്രസ് എംഎൽഎയുമായിരുന്ന മഹേന്ദ്ര സിംഗ് ഇന്നലെ ബിജെപിയിൽ ചേർന്നു.
കഴിഞ്ഞ വർഷം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പ് മഹേന്ദ്ര സിംഗ് നടത്തിയ വിമതനീക്കത്തിൽ 13 എംഎൽഎമാർ കോൺഗ്രസ് വിട്ടിരുന്നു. ഇവരിൽ ചിലർ ബിജെപിയിൽ ചേർന്നു. അടുത്ത കാലത്ത് കോൺഗ്രസ് വിട്ട കുൻവാർജി ബവലിയ എന്ന ഒബിസി നേതാവിനെ ബിജെപി കാബിനറ്റ് മന്ത്രിയാക്കിയിരുന്നു.