മംഗളൂരു: മംഗളൂരു രൂപതയുടെ പുതിയ മെത്രാനായി നിയമിതനായ റവ.ഡോ. പീറ്റർ പോൾ സൽദാനയുടെ മെത്രാഭിഷേകം സെപ്റ്റംബർ 15ന് നഗരത്തിലെ റോസാരിയോ കത്തീഡ്രലിൽ നടക്കുമെന്ന് രൂപത കേന്ദ്രം അറിയിച്ചു.
രാവിലെ 9.30ന് തിരുക്കർമങ്ങൾ ആരംഭിക്കും. ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധിയും കർദിനാൾമാരും വിവിധ രൂപതാധ്യക്ഷന്മാരും ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിന്റെ വിജയത്തിനായി ബിഷപ് ഡോ. അലോഷ്യസ് പോൾ ഡിസൂസ ചെയർമാനായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു.
22 വർഷമായി രൂപതാധ്യക്ഷനായി തുടരുന്ന ഡോ. അലോഷ്യസ് പോൾ ഡിസൂസ വിരമിച്ചതിനെത്തുടർന്ന് കഴിഞ്ഞ മൂന്നിനാണ് റവ.ഡോ. സൽദാനയെ പുതിയ ബിഷപ്പായി പ്രഖ്യാപിച്ചത്. റോമിലെ പൊന്തിഫിക്കൽ സർവകലാശാലയിൽ പ്രഫസറായി പ്രവർത്തിച്ചുവരവെയാണ് റവ.ഡോ. സൽദാനയ്ക്ക് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.