അസംഗഢ്: ഉത്തർപ്രദേശിൽ ബിജെപിക്കെതിരേ രണ്ടു പ്രാദേശിക പാർട്ടികൾ ഒരുമിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് മുസ്ലിംകളുടെ പാർട്ടിയാണെന്ന് ഒരു പത്രത്തിൽ വായിച്ചു. അങ്ങനെയെങ്കിൽ മുത്തലാക്ക് വിഷയത്തിൽ കോൺഗ്രസ് മുസ്ലിം വനിതകൾക്കൊപ്പമാണോ എന്നറിയാൻ ആഗ്രഹമുണ്ട്.
മുസ്ലിം പുരുഷന്മാർക്കൊപ്പമല്ലെങ്കിൽ മുത്തലാക്ക് നിരോധിക്കുന്നതിനെ കോൺഗ്രസ് എതിർക്കുന്നത് എന്താണെന്നും മോദി ചോദിച്ചു. 341 കിലോമീറ്റർ ദൈർഘ്യമുള്ള പൂർവാഞ്ചൽ എക്സ്പ്രസ് ഹൈവേയുടെ ശിലാസ്ഥാപന കർമം അസംഗഢിൽ നിർവഹിക്കുകയായിരുന്നു മോദി. ജൂലൈ 18നു പാർലമെന്റ് സമ്മേളനം ആരംഭിക്കുകയാണ്. മുത്തലാക്ക് ബിൽ കൊണ്ടുവരുന്നതിനെ താൻ ശക്തമായി പിന്താങ്ങുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.