ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ തലപ്പത്തേക്കു പാർട്ടി വർക്കിംഗ് പ്രസിഡന്റ് എം.കെ.സ്റ്റാലിന്റെ മകൻ ഉദയനിധിയും എത്തുന്നു.
ചലച്ചിത്രതാരവും നിർമാതാവുമായ ഉദയനിധിയെ ഉൾപ്പെടുത്തി പാർട്ടി പരിപാടി തയാറാക്കിയതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങളും ശക്തമാവുകയായിരുന്നു.
ഡിഎംകെ അധ്യക്ഷൻ എം.കരുണാനിധിയുടെ 95 ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഏഴു കേന്ദ്രങ്ങളിൽ പതാക ഉയർത്താനുള്ള ചുമതലയാണ് ഉദയനിധിക്കു നൽകിയത്. കാഞ്ചീപുരം മേഖലയിലാണിത്.
പ്രവർത്തകരെ അഭിസംബോധന ചെയ്യാനും അവസരമുണ്ട്.ഡിഎംകെയിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത ഒരാളെ ഇത്തരമൊരു ദൗത്യമേൽപ്പിക്കുന്നത് ഇതാദ്യം.