ബാങ്കോക്ക്: തം ലുവാംഗ് ഗുഹയിൽനിന്നു പുറത്തുവന്ന വൈൽഡ്ബോർ ഫുട്ബോൾ ടീമിലെ 12 കുട്ടികളും കോച്ചും വ്യാഴാഴ്ച ആശുപത്രി വിടുമെന്നു തായ്ലൻഡ് ആരോഗ്യമന്ത്രി പിയാസകോൽ അറിയിച്ചു.
ഗുഹയിൽ കുടുങ്ങിയതിനെത്തുടർന്ന് ന്യൂമോണിയ പിടിപെട്ട ഏതാനും കുട്ടികൾ സുഖം പ്രാപിച്ചുവരുന്നു. ശരീരഭാരം കുറഞ്ഞവർ അതു വീണ്ടെടുക്കാൻ തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
ജൂൺ 23നു ഗുഹയിൽ അകപ്പെട്ട കുട്ടികളെ രണ്ടര ആഴ്ചയ്ക്കുശേഷം മൂന്നു ദിവസങ്ങളായിട്ടാണു പുറത്തെത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.