ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ ഇ തൊയ്ബ ഭീകരരുടെ ആക്രമ ണത്തിൽ രണ്ടു സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചു. അനന്ത്നാഗ് ജില്ലയിലെ അചബൽ ചൗക്കിൽ വിന്യസിച്ചിരുന്ന സിആർപിഎഫ് സംഘത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മീണ, കോൺസ്റ്റബിൾ സന്ദീപ് എന്നിവരാണു മരിച്ചത്.