ന്യൂഡൽഹി: സുനന്ദ പുഷ്കർ മരണക്കേസിൽ കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം നടത്തണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി സുപ്രീംകോടതി തള്ളി. നിലവിൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പുതുതായി തങ്ങൾക്ക് ഒന്നു ചെയ്യേണ്ട കാര്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.
സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി രാഷ്ട്രീയ താത്പര്യ പ്രകാരമുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.
സുബ്രഹ്മണ്യൻ സ്വാമിയുടെ ഹർജി രാഷ്ട്രീയ താത്പര്യ പ്രകാരമുള്ളതാണെന്നു ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി തള്ളിയതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.