മോസ്കോ: ക്രൊയേഷ്യൻ വിംഗർ ഇവാൻ പെരിസിച്ചിന് ലോകകപ്പ് ഫൈനൽ കളിക്കാനായേക്കില്ലെന്ന് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ മത്സരത്തിനിടെ തുടയ്ക്കേറ്റ പരിക്കാണ് കാരണം.
മോസ്കോയിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി. ഞായറാഴ്ച നടക്കുന്ന ഫൈനലിനു മുൻപ് അദ്ദേഹം കായികക്ഷമത വീണ്ടെടുക്കുമോ എന്ന് ഡോക്ടർമാർക്ക് ഉറപ്പു പറയാൻ സാധിക്കുന്നില്ല. സെമി ഫൈനലിൽ ക്രൊയേഷ്യക്കായി ആദ്യ ഗോൾ നേടിയത് പെരിസിച്ച് ആയിരുന്നു.
പെരിസിച്ചിനു പരിക്ക്; ആശങ്ക
12:29 AM Jul 14, 2018 | Deepika.com