മോസ്കോ: 2022 ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18വരെയാണ് ലോകകപ്പ് നടക്കുകയെന്ന് ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റീനോ ഇന്നലെ അറിയിച്ചു. നിലവിലെ 32 ടീമുകള്‍ എന്ന രീതിക്കു പകരം ടീമുകളുടെ പങ്കാളിത്തം 48 ആക്കുന്നതിനെക്കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് ഫിഫ അറിയിച്ചു.
അതേസമയം, തീയതി പ്രഖ്യാപനത്തിനെതിരേ യൂറോപ്യന്‍ ആരാധകര്‍ രംഗത്തെത്തി. ഇതാദ്യമായാണ് നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ലോകകപ്പ് നടക്കുന്നത്.
ഖത്തര്‍ ലോകകപ്പ്: നവംബര്‍ 21 മുതല്‍
12:29 AM Jul 14, 2018 | Deepika.com