കോട്ടയം: ബ്രസീൽ ലോകകപ്പിൽനിന്ന് പുറത്തായതിന്റെ വിഷമത്തിൽ പൊട്ടിക്കരഞ്ഞ് തന്റെ ഇഷ്ട ടീമിനായി ശക്തിയുക്തം വാദിച്ച കുട്ടി ആരാധകനെ സിനിമയിലെടുത്തു.
അർജന്റീന പുറത്തായപ്പോൾ നിങ്ങളെ കളിയാക്കിയില്ലല്ലോ എന്ന് കള്ളമില്ലാത്ത പിള്ള മനസുമായി വാദിച്ച ബ്രസീലിന്റെ കുട്ടി ആരാധകന്റെ വീഡിയോ നവമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് സംവിധായകനായ അനീഷ് ഉപാസനയാണ് തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് ഈ ആരാധകനെ തപ്പിയെടുത്തുനല്കുമോ എന്ന് ഫേസ്ബുക്കിലൂടെ അഭ്യർഥിച്ചത്.
വൈകാതെ കുട്ടി ആരാധകന്റെ വിവരങ്ങൾ ലഭിച്ചു. എറണാകുളം പുത്തൻവേലിക്കര കുത്തിയതോട് സ്വദേശി ഡേവിസിന്റെയും സിനിയുടെയും മകനായ എവിൻ ഡേവിസ് ആണ് കക്ഷി. ചിന്തുവെന്ന വിളിപ്പേരുകാരനായ എവിൻ വൈകാതെ വെള്ളിത്തിരയിലെത്തും.
ബ്രസീലിന്റെ കുട്ടി ആരാധകനെ സിനിമയിലെടുത്തു
12:29 AM Jul 14, 2018 | Deepika.com