നോട്ടിംഗാം: കുൽദീപിനെയും ചാഹലിനെയും ടെസ്റ്റ് ക്രിക്കറ്റിൽ കളിപ്പിക്കാൻ മോഹമായെന്ന് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ഇരുവരും ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ നടത്തുന്ന പ്രകടനമാണ് നായകനെ ഇങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.
ഇംഗ്ലണ്ടിനെതിരേയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരന്പരയിലെ ആദ്യമത്സരം ജയിച്ചശേഷമാണ് നായകൻ ഇങ്ങനെ പറഞ്ഞത്. സ്കോർ: ഇംഗ്ലണ്ട് 49.5 ഓവറിൽ 268. ഇന്ത്യ 40.1 ഓവറിൽ 269. രോഹിത് ശർമ (137 നോട്ടൗട്ട്) ആണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. രോഹിതിന്റെ 18-ാമത്തെ ഏകദിന സെഞ്ചുറിയായിരുന്നു. കുൽദീപ് ആറ് വിക്കറ്റ് വീഴ്ത്തി.
കോഹ്ലിയുടെ മോഹം!
12:29 AM Jul 14, 2018 | Deepika.com