ഇ​ന്ത്യ​ക്ക് എട്ടു വിക്കറ്റ് ജയം

01:57 AM Jul 13, 2018 | Deepika.com
നോ​ട്ടിം​ഗാം: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആദ്യമത്സരത്തിൽ‍ ഇ​ന്ത്യ​ക്ക് എട്ടുവിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓ​വ​റി​ല്‍ 268 റ​ണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്ത് ലക്ഷ്യം ഭേദിച്ചു. രോഹിത് ശർമ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയാണ് (114 പന്തിൽ 137) ഇന്ത്യൻ വിജയം അനായാസമാക്കിയത്. വിരാട് കൊഹ്‌ലി 75 (82), ശിഖർ ധവാൻ 40 (27) എന്നിവർ രോഹിതിനു പിന്തുണയേകി.

ഇ​ന്ത്യ​ക്കു​വേ​ണ്ടി സി​ദ്ധാ​ര്‍ഥ് കൗ​ള്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു. ഇംഗ്ലണ്ടിനുവേണ്ടി ജോ​സ് ബ​ട്‌​ല​ര്‍ (58), ബെ​ന്‍ സ്‌​റ്റോ​ക്‌​സ് (50), ഓ​പ്പ​ണ​ര്‍മാ​രാ​യ ജേ​സ​ണ്‍ റോ​യ് (38), ജോ​ണി ബെ​യ​ര്‍സ്റ്റോ (38) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലെ​ത്തി​ച്ച​ത്.

മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന്‍റെ ത​ക​ര്‍ച്ച അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. മോ​യി​ന്‍ അ​ലി (24), ആ​ദി​ല്‍ റ​ഷീ​ദ് (22) എ​ന്നി​വ​ര്‍ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി. കു​ല്‍ദീ​പ് യാ​ദ​വി​ന്‍റെ ആ​റു വി​ക്ക​റ്റ് പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ടി​നെ ത​ക​ര്‍ത്ത​ത്. ഉ​മേ​ഷ് യാ​ദ​വ് ര​ണ്ടും യുസ്‌വേ​ന്ദ്ര ചാ​ഹ​ല്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.