പൂന: ആത്മീയ നേതാവും പൂനയിലെ സാധു വസ്വാനി മിഷൻ തലവനുമായ ദാദാ ജെ.പി. വസ്വാനി(99) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. വസ്വാനിയുടെ നൂറാം ജന്മദിനം അടുത്ത മാസം ആഘോഷിക്കാനിരിക്കേയായിരുന്നു അന്ത്യം.
സംസ്കാരം ഇന്നു നടക്കും. ദാദാ ജെ.പി. വസ്വാനിയുടെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. പാക്കിസ്ഥാനിലെ ഹൈദരാബാദിൽ 1918 ഓഗസ്റ്റ് രണ്ടിന് സിന്ധി കുടുംബത്തിലായിരുന്നു വസ്വാനിയുടെ ജനനം. തത്ത്വചിന്തകൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനായ ദാദാ വസ്വാനി വെജിറ്റേറിയനിസത്തിന്റെ പ്രചാരകനാണ്.