വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്ന നീലച്ചിത്രനടി സ്റ്റോമി ഡാനിയൽസി(സ്റ്റെഫാനി ക്ലിഫോർഡ്)നെ പോലീസ് അറസ്റ്റ് ചെയ്തു. ഒഹായോയിലെ നിശാ ക്ലബ്ബിൽ നൃത്തം ചെയ്യുന്നതിനിടെ ഒരു കസ്റ്റമറെ ദേഹത്തു തൊടാൻ അനുവദിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് അവരുടെ അഭിഭാഷകൻ ആരോപിച്ചു.
2006ൽ ട്രംപുമായി കിടക്ക പങ്കിട്ട വിവരം മറച്ചുവയ്ക്കാൻ ട്രംപിന്റെ അഭിഭാഷകൻ 1,30,000 ഡോളർ തനിക്കു തന്നുവെന്നാണ് സ്റ്റോമി പറയുന്നത്.
2006ൽ ട്രംപുമായി കിടക്ക പങ്കിട്ട വിവരം മറച്ചുവയ്ക്കാൻ ട്രംപിന്റെ അഭിഭാഷകൻ 1,30,000 ഡോളർ തനിക്കു തന്നുവെന്നാണ് സ്റ്റോമി പറയുന്നത്.