ചെന്നൈ: നടൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്പാകെ രജിസ്റ്റർ ചെയ്തതിനു പിന്നാലെ പാർട്ടി ഉന്നതാധികാര സമിതിയും നിലവിൽ വന്നു.
16 അംഗ ഉന്നതാധികാര സമിതിക്കു പുറമേ 16 അംഗ എക്സിക്യൂട്ടീവ് കൗൺസിലിനും രൂപം നൽകി. പ്രഫ. ജ്ഞാനസംബന്ധത്തെ പാർട്ടി വൈസ് ചെയർമാനായി കമൽ പ്രഖ്യാപിച്ചു. അരുണാചലത്തെ ജനറൽ സെക്രട്ടറിയായും സുഖയെ ട്രഷററായും നിയമിച്ചു. വരുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി മക്കൾ നീതി മയ്യത്തിന്റെ സംസ്ഥാനത്തെ എല്ലാ ഒാഫീസുകളിലേക്കുമുള്ള ജീവനക്കാരെയും നാളെ നിയമിക്കും.
കൂടാതെ ചെയർമാൻ കമൽഹാസന്റെ മേൽനോട്ടത്തിൽ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുത്തവരെ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുമുള്ള പാർട്ടി ഘടകങ്ങളുടെ ചുമതലയും നൽകും. നാളെ നിയമസഭാ മണ്ഡലങ്ങളുടെചുമതലയാണ് തെരഞ്ഞെടുക്കപ്പെട്ടവർക്കു നൽകുക. പിന്നാലെ താലൂക്ക്, ടൗൺ തലത്തിലുള്ളവർക്കും ചാർജ് നൽകും.