മോസ്കോ: കരിങ്കടലില്‍ വിനോദ സഞ്ചാരത്തിനു പോകുന്നവര്‍ക്ക് റഷ്യന്‍ സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പ് നല്കി. വെള്ളത്തിനു പതിവിലേറെ തണുപ്പും വായുവിനു പതിവിലേറെ ചൂടുമായതിനാല്‍ പ്രത്യേകം സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.
അനാപ പട്ടണത്തിലെ എല്ലാ കരിങ്കടല്‍ ബീച്ചുകളിലും നീന്തുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കരിങ്കടലിന്റെ വടക്കന്‍ തീരത്താണ് അസാധാരണമായ കാലാവസ്ഥ നിലനില്‍ക്കുന്നത്. വെള്ളത്തിലെ താപനില പതിനഞ്ച് ഡിഗ്രിയില്‍ താഴെയാണ്. ജൂലൈയില്‍ ഇത്രയധികം കുറയുന്ന പതിവില്ല. അന്തരീക്ഷ താപനില നാല്‍പ്പതു ഡിഗ്രിക്കടുത്തുമാണ്.
കരിങ്കടലിനെ സൂക്ഷിക്കുക!
02:34 AM Jul 12, 2018 | Deepika.com