അ​​മ്മ​​യ്ക്കാ​​യി ഫുട്ബോൾ ഉപേക്ഷിച്ച മ​​ക​​ൻ!

02:34 AM Jul 12, 2018 | Deepika.com
മോ​​സ്ക്കോ: ഏ​​തു മ​​ൽ​​സ​​ര​​മാ​​യാ​​ലും ജ​​യാ​​പരാ​​ജ​​യ​​ങ്ങ​​ളും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളും ഒ​​പ്പം വി​​മ​​ർ​​ശ​​ന​​ങ്ങ​​ളും ഒ​​ക്കെ ഉ​​യ​​രു​​ക പ​​തി​​വാ​​ണ്. ലോ​​ക​​ക​​പ്പി​​ലെ പ്ര​​ക​​ട​​നം തി​​ക​​ച്ചും മോ​​ശ​​മാ​​യി വ്യാ​​പ​​ക വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​ത് അ​​മ്മ​​യു​​ടെ ആ​​രോ​​ഗ്യ​​ത്തെ സാ​​ര​​മാ​​യി ബാ​​ധി​​ച്ച​​ത് ഇറാൻ താരം അ​​സ്മൗ​​ണി​​ന് പ്ര​​ശ്ന​​മാ​​യി. പിന്നാലെ അ​​സ്മൗ​​ണ്‍ അ​​ന്താ​​രാ​​ഷ്‌ട്ര ഫു​​ട്ബോ​​ളി​​ൽ നി​​ന്ന് വി​​ര​​മി​​ക്കു​​ന്ന​​താ​​യി അ​​റി​​യി​​ച്ചു. ‘എ​​നി​​ക്ക് ര​​ണ്ടി​​ലൊ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്ക​​ണ​​മാ​​യി​​രു​​ന്നു. ഞാ​​ൻ എ​​ന്‍റെ അ​​മ്മ​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്തു, അ​​മ്മ​​യോ​​ടൊ​​പ്പം’ വിരമിക്കൽ പ്രഖ്യാപിച്ച് അസ്മൗൺ കുറിച്ചു.