ഫ്രാന്‍സിന്റെ പ്രതിരോധഭടന് ഇരുപത്തിനാലുകാരനായ സാമുവല്‍ ഉംറ്റിറ്റിയാണ് ചൊവ്വാഴ്ച നടന്ന സെമി പോരാട്ടത്തിൽ ഫിഫ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അര്‍ഹനായത്. കാമറോണിലെ യാഔണ്ഡെയില് ജനിച്ച ഉംറ്റിറ്റി വളര്‍ന്നത് ഫ്രാന്‍സിലാണ്.
എട്ടു വര്‍ഷത്തോളം ഒളിമ്പിക് ലിയോണിന്റെ യൂത്ത് ഐക്കണായി കളിച്ച ശേഷമാണ് ദേശീയ ടീമില്‍ അംഗമാവുന്നത്. 2016 ല്‍ സ്പാനിഷ് ക്ലബ്ബായ ബാഴ്ലോണയുടെ ഭാഗമായ ഉംറ്റിറ്റിയുടെ പ്രതിഫലത്തുക 25 മില്യന്‍ യൂറോ (201 കോടി രൂപ) ആണ്. ബെൽജിയത്തിനെതിരായ മത്സരത്തിലെ ഫ്രാൻസിന്റെ വിജയഗോൾ ഉംറ്റിറ്റിയുടെ ഹെഡറിലൂടെയായിരുന്നു.
താരം ഉംറ്റിറ്റി
02:34 AM Jul 12, 2018 | Deepika.com