ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതിലും ഭേദം ക്വാര്‍ട്ടറില്‍ ബ്രസീലിനോട് തോല്ക്കുന്നതായിരുന്നെന്ന് ബെല്‍ജിയം ഗോളി തിബൂ കൂര്ട്ട്വാ. ഫ്രാന്‍സിന്റെ കളിയോടുള്ള സമീപനത്തെ വിമര്‍ശിച്ചാണ് കൂര്ട്ട്വായുടെ പ്രതികരണം. ഫ്രാന്‍സ് മോശം ഫുട്ബോള്‍ കളിച്ചെങ്കിലും അവര്‍ ജയിച്ചുവെന്നും ബെല്‍ജിയം ഗോളി പറഞ്ഞു.
ഫ്രഞ്ചുകാര്‍ താരതമ്യേന മോശം ഫുട്ബോള്‍ കളിക്കുന്ന ടീമാണ്. അവരുടെ സ്ട്രൈക്കര്‍ പോലും സ്വന്തം ഗോള്‍ പോസ്റ്റിന് 30 മീറ്റര്‍ ദൂരത്ത് മാത്രമാണ് നിലയുറപ്പിച്ചിരുന്നത്- കൂര്ട്ട്വാ ഫ്രഞ്ച് സ്പോര്‍ട്സ് വാരികയായ സ്പോര്‍സ് മാഗസിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
ഫ്രഞ്ചുകാരുടെ സമീപനം തീര്‍ത്തും മോശമായിരുന്നു. മികച്ച തുടക്കമായിരുന്നു ഞങ്ങളുടേത്. കളിയിലുടനീളം മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫ്രാന്‍സിന്റെ അമിത പ്രതിരോധം ഞങ്ങളെ തടസപ്പെടുത്തി. ഇത്തവണത്തെ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന ബ്രസീലിനെ തോല്‍പ്പിച്ചാണ് ഞങ്ങള്‍ സെമിയില്‍ സ്ഥാനം പിടിച്ചത്. ഫ്രാന്‍സിനോടു തോല്ക്കുന്നതിനു പകരം ബ്രസീലിനോടു തോല്‍ക്കുകയായിരുന്നു ഭേദമെന്നും അദ്ദേഹം പറഞ്ഞു.
നല്ലത് ബ്രസീലിനോട് തോൽക്കുന്നതായിരുന്നു: തിബൂ കൂര്ട്ട്വാ
02:34 AM Jul 12, 2018 | Deepika.com