പാറ്റ്ന: ഉന്നത സിആർപിഎഫ് ഉദ്യോഗസ്ഥരുമായി പറന്ന ധ്രുവ് ഹെലികോപ്റ്റർ ബിഹാറിലെ ഔറംഗബാദിൽ ഇന്നലെ 11.30ന് അടിയന്തരമായി ഇറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.സിആർപിഎഫ് അഡീഷണൽ ഡയറക്ടർ ജനറൽ(സെൻട്രൽ സോൺ) കുൽദീപ് സിംഗ് ഇൻസ്പെക്ടർ ജനറൽ(ബിഹാർ സെക്ടർ), ചാരു സിൻഹ, കമാൻഡിംഗ് ഓഫീസർ എന്നിവരും ഏതാനും പോലീസുകാരും കോപ്റ്ററിലുണ്ടായിരുന്നു.