ബല്ലിയ: ഉത്തർപ്രദേശിൽ അധോലോക നായകൻ മുന്നാ ബജ്റംഗി കൊലചെയ്യപ്പെട്ടതിനുപിന്നിൽ ദൈവമാണെന്നു ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്. ബഗ്പത് ജയിലിലായിരുന്ന മുന്നയെ സഹതടവുകാരനും അധോലോകനായകനുമായ സുനിൽ രാഠിയാണു കൊലപ്പെടുത്തിയത്. ‘ആരാണെന്നറിയാതെ നൂറുകണക്കിനാളുകളെ കൊന്നു പണം വാങ്ങിയ കൊടുംകുറ്റവാളിയാണ് മുന്ന ബജ്റംഗി. നിയമം നീതി നടപ്പാക്കാൻ കാലതാമസം വരുത്തിയപ്പോൾ ദൈവംതന്നെ അതു നടപ്പാക്കി.’-സുരേന്ദ്ര സിംഗ് പറഞ്ഞു.