പെഷവാർ: പെഷവാർ നഗരത്തിൽ തെരഞ്ഞെടുപ്പു റാലിയിൽ ചാവേർ ഭടൻ നടത്തിയ സ്ഫോടനത്തിൽ അവാമി നാഷണൽ പാർട്ടി നേതാവ് ഹാറൂൺ ബിലൂർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ 66 പേർക്കു പരിക്കേറ്റു. താലിബാനാണ് ആക്രമണത്തിനു പിന്നിലെന്നു കരുതപ്പെടുന്നു. പികെ-78 മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവച്ചു.