മോസ്കോ: ലോകകപ്പ് ഫുട്ബോൾ ആദ്യസെമിയിൽ ബെൽജിയത്തെ 1-0നു കീഴടക്കി ഫ്രാൻസ് ഫൈനലിൽ. 51-ാം മിനിറ്റിൽ ഇംറ്റിറ്റിയുടെ ഹെഡർ ഗോളാണ് ഫ്രാൻസിനെ ഫൈനലിലേക്കു നയിച്ചത്. ഫ്രാൻസ് ലോകകപ്പ് ഫൈനലിലെത്തുന്നത് ഇതു മൂന്നാം തവണയാണ്. ബെൽജിയം സെമിയിൽ പുറത്താവുന്നത് ചരിത്രത്തിൽ രണ്ടാംതവണയും. 1998ലെ ചാന്പ്യന്മാ രാണ് ഫ്രാൻസ്.
ഇന്നു രാത്രി 11.30നു നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ സെമിയിലെ ജേതാക്കളാണ് ഞായറാഴ്ച രാത്രി 8.30നുള്ള ഫൈനലിൽ ഫ്രാൻസിന്റെ എതിരാളികൾ.
ഫ്രാൻസ് ഫൈനലിൽ
01:43 AM Jul 11, 2018 | Deepika.com