വൈൽഡ് ബോർസ് ഫുട്ബോൾ ക്ലബിലെ അംഗങ്ങളും കോച്ചും തായ്ലൻഡിലെ തം ലുവാംഗ് ഗുഹയിൽനിന്നു രക്ഷപ്പെട്ടതു ഫുട്ബോൾ ലോകത്ത് ആശ്വാസം പകർന്നു. ഫിഫ ലോകകപ്പ് ഫുട്ബോൾ നടക്കുന്നതിനിടെ അവർ ഗുഹയിൽ പെട്ടത് എങ്ങും മ്ലാനത പരത്തിയിരുന്നു. രക്ഷപ്പെട്ടാൽ ലോകകപ്പ് ഫൈനൽ കാണാൻ അവരെ എത്തിക്കുമെന്നു ഫിഫ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ആ വാഗ്ദാനം നിറവേറ്റാൻ പറ്റില്ല. കുട്ടികൾ ഏതാനും ദിവസംകൂടി ഡോക്ടർമാരുടെ നിരീക്ഷണത്തിൽ കഴിഞ്ഞശേഷമേ മറ്റുള്ളവരുമായി സന്പർക്കം അനുവദിക്കൂ. ഫിഫയും ഇത് സ്ഥിരീകരിച്ചു.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ യുണൈറ്റഡ് വൈൽഡ് ബോർസിനെയും അവരെ രക്ഷിച്ചവരെയും അടുത്ത സീസണിൽ തങ്ങളുടെ ഗ്രൗണ്ടിൽ വരാൻ ക്ഷണിച്ചു. എല്ലാവരും രക്ഷപ്പെട്ട വിവരമറിഞ്ഞ ഉടനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ട്വീറ്റ് ചെയ്താണു ക്ഷണം. എല്ലാവരും രക്ഷപ്പെട്ടതിൽ ആശ്വസിന്നുവെന്നും തങ്ങളുടെ പ്രാർഥനകൾ എപ്പോഴുമുണ്ടെന്നും ട്വീറ്റിൽ പറയുന്നു. ഓൾഡ് ട്രഫോഡിലെ തങ്ങളുടെ ഗ്രൗണ്ടിലേക്ക് വൈൽഡ് ബോർസ് ഫുട്ബോൾ ക്ലബിനെയും അവരുടെ രക്ഷകരെയും ക്ഷണിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നും ട്വീറ്റിൽ പറയുന്നു.
ഇറ്റാലിയൻ ക്ലബ് എഎസ് റോമ തങ്ങളുടെ ട്വീറ്റിൽ പറഞ്ഞത് ഈ ഗ്രീഷ്മകാലത്തെ ഏറ്റവും നല്ല ഫുട്ബോൾ വാർത്തയാണു കുട്ടികളുടെ രക്ഷപ്പെടൽ എന്നാണ്.