ബാഗ്പത്: അധോലോക നായകൻ മുന്ന ബജ്രംഗി എന്നറിയപ്പെടുന്നു പ്രേം പ്രകാശ് സിംഗി(51) നെ യുപിയിലെ ബാഗ്പത് ജില്ലാ ജയിലിൽ മറ്റൊരു അധോലോക സംഘാംഗം വെടിവച്ചു കൊന്നു.
കൊലപാതകം, പണം തട്ടിയെടുക്കൽ തുടങ്ങിയ നാൽപതോളം കേസുകളിൽ പ്രതിയാണിയാൾ. ബിഎസ്പി എംഎൽഎയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ബജ്രംഗിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനു മുന്പായിരുന്നു കൊലപാതകം. സുനിൽ രാഠി എന്നയാളാണു മുന്ന ബജ്രംഗിയെ വെടിവച്ചു കൊന്നത്. ഇയാൾ ഒരു വർഷമായി ബാഗ്പത് ജയിലിലുണ്ട്.
നാലു ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സുനിൽ രാഠിയെ കസ്റ്റഡിയിലെടുത്തു.