ന്യൂഡൽഹി: ഡൽഹിയിലെ അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണെന്ന സുപ്രീംകോടതി വിധിയിൽ കൃത്യമായ നിലപാട് എടുക്കണമെന്ന് ലഫ്. ഗവർണർ അനിൽ ബൈജാലിനോട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
സുപ്രീംകോടതി ഉത്തരവിലെ ചില ഭാഗങ്ങൾ മാത്രം ഉൾക്കൊള്ളാനാണ് ലഫ്. ഗവർണർ തയാറാകുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയേക്കാൾ ഡൽഹിയിൽ അധികാരം ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനാണെന്ന് സുപ്രീംകോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. ലഫ്. ഗവർണർ ഒന്നുകിൽ സുപ്രീംകോടതി ഉത്തരവ് പൂർണമായും ഉൾക്കൊള്ളാൻ തയാറാകണം. അതല്ലെങ്കിൽ തുറന്ന് എതിർക്കണമെന്നും ചൂണ്ടിക്കാട്ടി കേജരിവാൾ ഇന്നലെ ബൈജാലിന് കത്തയച്ചു.