മുംബൈ: പ്രശസ്ത ടെലിവിഷൻ നടൻ കവികുമാർ ആസാദ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നു മുംബൈ മീരാറോഡ് റോക്ഹാർട്ട് ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.
സാബ് ടിവിയിൽ 2,500 എപ്പിസോഡുകൾ പിന്നിട്ട താരക് മേഹ്താ കാ ഉൾത്താ ഖാസ്മ എന്ന ജനപ്രിയ ഹാസ്യപരിപാടിയിലെ (സിറ്റ്കോം-സിറ്റുവേഷൻ കോമഡി പ്രോഗ്രാം) ഡോ. ഹൻസ്രാജ് ഹാത്തി എന്ന കഥാപാത്രമാണ് കവികുമാറിനെ പ്രശസ്തനാക്കിയത്. സിറ്റ്കോം നിർമാതാവ് അസിറ്റ് കുമാർ മോദിയാണ് മരണവിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. ബിഹാറിൽ നിന്നെത്തി മുംബൈയിൽ സ്ഥിരതാമസം തുടങ്ങിയ കവികുമാർ ഏതാനും ഹിന്ദി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.