ഇന്ത്യക്കു ചരിത്ര സ്വർണം
01:02 AM Jul 10, 2018 | Deepika.com
പ്രാഗ്: യൂറോപ്യന്‍ പാരാ ആര്‍ച്ചറി കപ്പ് സ്റ്റേജ് രണ്ടില്‍ സ്വര്‍ണം നേടിക്കൊണ്ട് ഇന്ത്യയുടെ രാകേഷ് കുമാര്‍, ശ്യാം സുന്ദര്‍ സ്വാമി, തരിഫ് എന്നിവര്‍ പുതിയ ചരിത്രം രചിച്ചു. പാരാ ആര്‍ച്ചറിയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണ്. ഫൈനലില്‍ 224-207നാണ് ഇന്ത്യ റൊമേനിയയെ പരാജയപ്പെടുത്തിത്.