ഈസ്റ്റാംബൂൾ: തുർക്കി ട്രെയിൻ അപകടത്തിൽ 24 പേർ മരിച്ചു. വടക്കു- പടിഞ്ഞാറൻ പ്രവിശ്യയായ തെകിർഗാഹിലാണ് സംഭവം. ഏദിനെ പ്രവിശ്യയിൽ നിന്നു ഈസ്റ്റാംബൂളിലേക്ക് പോകുകയായിരുന്നു ട്രെയിൻ. നൂറു പേർക്ക് പരിക്കുണ്ട്. ആറു ബോഗികൾ പാളം തെറ്റിയതിനെത്തുടർന്നാണ് അപകടം സംഭവിച്ചത്.