ശ്രീനഗർ: കാഷ്മീരിൽ പിഡിപി വിമതരെ കൂട്ടി സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടിനിടെ 21 പിഡിപി എംഎൽഎമാർ പാർട്ടി അധ്യക്ഷ മെഹബൂബ മുഫ്തിയെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചു. വിമതസ്വരമുയർത്തിയ ഒരു എംഎൽഎയും ഇക്കൂട്ടത്തിലുണ്ടെന്നു പാർട്ടിവൃത്തങ്ങൾ അറിയിച്ചു. അതേസമയം, മെഹബൂബയ്ക്കെതിരേ സ്വജനപക്ഷപാതം ആരോപിച്ച മുൻ മന്ത്രി ഇമ്രാൻ അൻസാരി നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.