സിവാൻ: ബിഹാറിൽ സ്വർണവ്യാപാരിയെ വെടിവച്ച അക്രമികളിലൊരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. ആറംഗ സംഘമായിരുന്നു സ്വർണവ്യാപാരിയെ ആക്രമിച്ചത്. സിവാൻ ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.
അക്രമികൾ പണവും സ്വർണവും കവർച്ച നടത്തിയതു കണ്ട് കടയുടമ അജയ് വർമ ബഹളം വച്ചപ്പോൾ അക്രമികൾ വെടിവച്ചു. തുടർന്ന് സ്ഥലത്തെത്തിയ ആൾക്കൂട്ടം മൂന്നു മോഷ്ടാക്കളെ പിടികൂടി കൈകാര്യം ചെയ്തു. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. മറ്റു രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.