മഴവിൽ ജഴ്സി
01:12 AM Jul 08, 2018 | Deepika.com
മോസ്കോ: മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത വർണ ശബളിമയോടെ ലോകകപ്പ് ഷർട്ടുകൾ എത്തുന്നു. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ ടീമുകളുടെ ജഴ്സിയിൽനിന്നുള്ള ഡിസൈനുകളും നിറങ്ങളും സ്വാംശീകരിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഡിസൈനർമാർ ഇതിൽ പങ്കാളികളായി. അഭിമാനത്തിന്റെ ആഘോഷം എന്ന നിലയിലാണ് ഡിസൈനർമാർ റെയ്ൻബോ ജഴ്സികൾ തയാറാക്കിയിരിക്കുന്നത്. ലോകകപ്പ് ഫൈനൽ ദിവസം ഈ ജഴ്സികൾ ലേലം ചെയ്യാനാണ് ഫിഫ ഉദ്ദേശിക്കുന്നത്. ഏതായാലും വിവി ധ വർണങ്ങളിൽ തീർത്ത ജഴ്സി കാഴ് ചഭംഗി നല്കുന്ന തുതന്നെ.