മോസ്കോ: പ്രമുഖരായ എട്ട് മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ സന്ദർശിച്ചു. ലോക ഫുട്ബോളിലെ ഇതിഹാസങ്ങളെന്നാണ് തന്നെ കാണാനെത്തിയവരെ പുടിൻ വിശേഷിപ്പിച്ചത്.
ലോതർ മത്യാസ്, മാർക്കോ വാൻബാസ്റ്റ്യൻ, റിയോ ഫെർഡിനാൻഡ്, പീറ്റർ സ്മൈക്കൾ, ഡിയേഗോ ഫോർലാൻ, ജോർജ് കംപോസ്, സ്വോനിമിർ ബോബൻ, അലക്സ് സ്കോട്ട് എന്നിവരാണ് പുടിനെ കാണാനെത്തിയത്. ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയും ഒപ്പമുണ്ടായിരുന്നു. പുടിന്റെ പേരെഴുതിയ ജഴ്സി സമ്മാനിച്ചാണ് താരങ്ങൾ മടങ്ങിയത്.
വ്ളാദിമിർ പുടിനെ സന്ദർശിച്ച് മുൻ താരങ്ങൾ
01:12 AM Jul 08, 2018 | Deepika.com